തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിൻ (35) ആണ് യുവതിയെ ഹോസ്റ്റലിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതി കുറ്റ സമ്മതം നടത്തി. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പ്രതി ആറ്റിങ്ങൽ ഭാഗത്തേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെനിന്നാണ് മധുരയിലേക്ക് കടന്നത്. പ്രതിയെ മധുരയിൽനിന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. അതേസമയം ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ ഉടൻ കോടതിയിൽ […]









