ടെൽ അവീവ്: ഗാസ വീണ്ടും യുദ്ധഭീതിയിൽ. ട്രംപിന്റെ സമാധാന ശ്രമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഗാസ- ഇസ്രയേൽ സംഘർഷം മുറുകുന്നു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 97 പേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇസ്രയേൽ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാർ വെടിവെച്ചെന്നുപറഞ്ഞ് റാഫയുൾപ്പെടെ ഗാസയിൽ പലയിടത്തും ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടു. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ നിർദേശം നൽകിരുന്നു. […]









