തിരുവനന്തപുരം: അപകട വിവരം അറിഞ്ഞ വ്യാഴാഴ്ച മുതൽ കുടുംബവും ബന്ധുക്കളും നേർത്ത ഒരു പ്രതീക്ഷയിലായിരുന്നു. ദിവസങ്ങൾക്കുമുൻപ് യാത്ര പറഞ്ഞു പോയ ശ്രീരാഗ് ജീവനോടെ തിരിച്ചെത്തുമെന്ന്. എന്നാൽ ആ പ്രതീക്ഷയും അസ്തമിച്ചു. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മലയാളി കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണ(35) ൻറെ മൃതേദഹം കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിംഗ് ഡയറക്ടർ ജനറൽ അധികൃതർ അറിയിച്ചതായി എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. 2 മലയാളി യുവാക്കൾ അടങ്ങുന്ന സംഘമാണ് […]









