
തൃശ്ശൂർ ജില്ലയിൽ വനിതാ ഫോറസ്റ്റ് വാച്ചറെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. അതിരപ്പിള്ളി ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബിഎഫ്ഒ (ബീറ്റ് ഫോറസ്റ്റ് ഓഫീസർ) ആയ പി പി ജോൺസൺ ആണ് പോലീസിന്റെ പിടിയിലായത്. ഒക്ടോബർ 14-നാണ് ഈ അതിക്രമം നടന്നതായി പരാതിയിൽ പറയുന്നത്.
ഏറുമുഖം സ്റ്റേഷനിൽ നിന്നും സ്ഥലം മാറി ഷോളയാർ സ്റ്റേഷനിൽ ചുമതലയേറ്റെടുത്ത ദിവസമാണ് ഉദ്യോഗസ്ഥൻ വനിതാ വാച്ചറെ ഉപദ്രവിച്ചത്. ഇദ്ദേഹത്തെ മലക്കപ്പാറ, അതിരപ്പിള്ളി പോലീസ് ഉദ്യോഗസ്ഥർ സംയുക്തമായി മുക്കംപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post വനിതാ വാച്ചറെ പീഡിപ്പിച്ചെന്ന പരാതി; വനംവകുപ്പ് ഉദ്യോഗസ്ഥൻ തൃശൂരിൽ അറസ്റ്റിൽ appeared first on Express Kerala.









