കോഴിക്കോട്: വടകര സ്വദേശിനിയെ ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയിൽ അസ്മിനയാണ്(38) മരിച്ചത്. ഇവർക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന ലോഡ്ജിലെ റിസപ്‍ഷനിസ്റ്റ് ഒളിവിലാണ്. കോട്ടയം ദേവികുളങ്ങര പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ്(30) എന്ന വിലാസമാണ് അഞ്ചു ദിവസം മുൻപ് ജോലിക്കു കയറുമ്പോൾ ഇയാൾ നൽകിയിട്ടുള്ളത്. ആറ്റിങ്ങൽ മൂന്നുമുക്ക് വാട്ടർസപ്ലൈ റോഡ് ഗ്രീൻ ഇൻ ലോഡ്ജിലാണ് സംഭവം.ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെ ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിലേക്കു […]









