നിലയ്ക്കൽ: ശബരിമല ദർശനത്തിനു രാഷ്ട്രപതി ദ്രൗപതി മുർമു എത്തുമ്പോൾ സർക്കാർ പ്ലാൻ എ മാത്രമേ തയാറാക്കിയിരുന്നുള്ളുവെന്ന് ആരോപണം. രാഷ്ട്രപതി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപു നിലയ്ക്കലിനും പ്ലാപ്പള്ളിക്കും മധ്യേ മൺതിട്ട ഇടിഞ്ഞു വീണു കല്ലുകൾ റോഡിൽ പതിച്ചു. ഉച്ചയ്ക്ക് രാഷ്ട്രപതി പമ്പയിലെ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിനു തൊട്ടുമുൻപായി പമ്പ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം മരം ഒടിഞ്ഞുവീണു. ഇന്നലെ രാവിലെ ആറരയ്ക്കാണു മൺകൂന റോഡിലേക്കു ഇടിഞ്ഞുവീഴുന്നത്. തലേന്നു രാത്രി പെയ്ത മഴയാണു മണ്ണിടിയാൻ കാരണമെന്നു പറയുന്നു. […]









