തൃശൂർ: വടിവാള്‍കൊണ്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് തിരികെ വീട്ടിലെത്തിച്ച യുവാവ് ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്പന്‍കുന്ന് വടക്കേക്കര വീട്ടില്‍ ജോര്‍ജിന്റെയും മേരിയുടെയും മകന്‍ ലിന്റോ (41) ആണ് ആത്മഹത്യ ചെയ്തത്. ഡ്രൈവറാണ്. പോലീസിന്റെ മാനസീകപീഡനം മൂലമാണ് മകന്‍ ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം.പോലീസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടെന്നും പേടിയാകുന്നുവെന്നും സുഹൃത്തിനോട് ലിന്റോ പറഞ്ഞിരുന്നു. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. ഒക്ടോബര്‍ 13-ന് രാത്രി ഒന്‍പതോടെയാണ് പോലീസ് വാഹനത്തില്‍ ലിന്റോയെ കൂട്ടിക്കൊണ്ടുപോയത്. വെട്ടുകേസുമായി ബന്ധപ്പെട്ട കാര്യം […]









