
പിരപ്പന്‍കോട്: പരിമിതമായ സാഹചര്യത്തില്‍ ജീവിതവും പരിശീലനവും, നിവ്യ നീന്തിയെടുത്തത് ആരും കൊതിക്കുന്ന വമ്പന്‍ നേട്ടം. സീനിയര്‍ പെണ്‍കുട്ടികളുടെ. 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ എം. നിവ്യക്ക് സ്വര്‍ണ്ണം. 5 മിനിറ്റ് 21.93 സെക്കന്‍ഡിലാണ് 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.
പാലക്കാട് കൊടുവായൂര്‍ ജിഎച്ച്എസ്എസില്‍ നിന്നാണ് നിവ്യ മത്സരത്തിനെത്തിയത്. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ്. അച്ഛനും അമ്മയും തുന്നല്‍ ജോലിക്കാരാണ്. കാക്കയൂര്‍ ശിവക്ഷേത്ര കുളത്തിലെ പരിശീലനത്തില്‍ നിന്നാണ് നിവ്യക്ക് സംസ്ഥാനതലം വരെയെത്താനും സ്വര്‍ണം നേടാനും കഴിഞ്ഞത്. 50 മീറ്റര്‍ ചുറ്റളവുള്ള കുളത്തില്‍ നിരന്തരം പരിശീലനം നടത്തുകയും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയുമാണ് പതിവ്. സഹോദരി കാവ്യ ബിരുദ വിദ്യാര്‍ത്ഥിയാണ്. മികച്ച വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് നിവ്യ.









