
നവിമുംബൈ: നാട്ടില്‍ നടക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ പ്രാഥമിക റൗണ്ടില്‍ നിന്നൊരു മുന്നേറ്റം. ഏതൊരു കുഞ്ഞന്‍ ആതിഥേയ ടീമും ആഗ്രഹിക്കുന്ന ചെറിയ നേട്ടം ആയിരിക്കും അത്.
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യ റൗണ്ട് കടമ്പ കടക്കാന്‍ ആതിഥേയരായ ഭാരതത്തിന് ഇന്നത്തെ മത്സരം വിജയിച്ചേ തീരു. കരുത്തരായ ന്യൂസിലന്‍ഡ് ആണ് ഹര്‍മന്‍പ്രീത് കൗറിന്റെയും കൂട്ടുകാരികളുടെയും ഇന്നത്തെ എതിരാളികള്‍. നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്ന് മുതലാണ് മത്സരം.
ഇന്ന് ജയിച്ചില്ലെങ്കില്‍ ഭാരത സാധ്യതകള്‍ പൂര്‍ണമായും അസ്തമിക്കുന്നില്ല. ഒരു മത്സരം ബാക്കിയുണ്ട്. അതില്‍ ജയിച്ചാല്‍ പോലും മറ്റ് മത്സര ഫലങ്ങളെ കൂടി ആശ്രയിക്കേണ്ട ഗതികേടിലാകും.









