
ലോകമെമ്പാടുമുള്ള അടുക്കളകളിൽ തരംഗമുണ്ടാക്കിയ ഒരു ധാന്യമാണ് സ്വീറ്റ് കോൺ. ചോളത്തിന്റെ മധുരം കൂടിയ ഈ ഇനം, വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. വേവിച്ചും വറുത്തും കരിച്ചുമെല്ലാം കഴിക്കാവുന്ന ഈ കുഞ്ഞൻ ധാന്യം, രുചിയിലും ആരോഗ്യത്തിലും മുൻപന്തിയിലാണ്. മറ്റെല്ലാ ധാന്യങ്ങളെയും അപേക്ഷിച്ച് സ്വീറ്റ് കോണിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. വിളവെടുപ്പിന് ശേഷം സാധാരണ ചോളത്തിൽ അന്നജം ആയി മാറുന്ന പഞ്ചസാര, സ്വീറ്റ് കോണിൽ ആ നിലയിൽ തന്നെ നിലനിർത്തുന്ന ജീനുകൾ ഉള്ളതുകൊണ്ടാണ് ഈ മധുരം. വിളവെടുത്ത ഉടൻ കഴിക്കുമ്പോഴാണ് ഇതിൻ്റെ സ്വാഭാവിക മധുരം ഏറ്റവും കൂടുതലായി അനുഭവിക്കാൻ സാധിക്കുക. എന്നാൽ ഒരു സ്വീറ്റ് കോൺ സൂപ്പിന്റെ റെസിപ്പി നോക്കിയാലോ.
ചേരുവകൾ
സ്വീറ്റ് കോൺ – 2 കപ്പ്
കാരറ്റ് – അര കപ്പ്
ബീൻസ് – അര കപ്പ്
കാബേജ് – അര കപ്പ്
സ്പ്രിങ് ഒനിയൻ – അര കപ്പ്
ബട്ടർ – 2 ടേബിൾസ്പൂൺ
കോൺഫ്ലോർ – 4 ടേബിൾസ്പൂൺ
വെള്ളം – ആവശ്യത്തിന്
കുരുമുളക്പൊടി – 2 ടീസ്പൂൺ
വെളുത്തുള്ളി – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
സ്വീറ്റ് കോൺ കുറച്ചു വെള്ളമൊഴിച്ചു അരച്ചെടുത്തു അരിച്ചു മാറ്റിവെക്കുക. ഒരു ചുവടുകട്ടിയുള പാത്രത്തിൽ ബട്ടറിട്ടു ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതിലേക്കു കാരറ്റ്, ബീൻസ്, കാബേജ്, സ്പ്രിങ് ഒനിയൻ സ്വീറ്റ് കോൺ ചേർത്തു വഴറ്റിക്കൊടുക്കുക. ഇത് ഒന്ന് വാടി വരുമ്പോൾ അതിലേക്ക് 2 കപ്പ് വെള്ളമൊഴിച്ചു കൊടുക്കുക. തിളച്ചുവരുമ്പോൾ അരച്ചുവെച്ച സ്വീറ്റ്‌കോൺ ചേർത്തു കൊടുക്കുക. തിള വരുമ്പോൾ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്ക് കോൺഫ്ലോർ വെള്ളത്തിൽ കലക്കി അൽപ്പാൽപ്പം ആയി ഒഴിച്ചുകൊടുക്കുക. കുറുകിവരുമ്പോൾ വിനാഗിരി ചേർത്ത് തീ ഓഫ് ചെയ്യാം.
The post ഒരു ഹെൽത്തി സ്വീറ്റ് കോൺ സൂപ്പിൻ്റെ റെസിപ്പി നോക്കിയാലോ..! appeared first on Express Kerala.









