ഇരിട്ടി: അവധി ലഭിക്കാനായി പിഎസ്‌സിയുടെ വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിൽ പോലീസ് കോൺസ്റ്റബിൾ ട്രെയിനിക്കെതിരേ വകുപ്പുതല അന്വേഷണം. കെഎപി നാലാം ബറ്റാലിയൻ റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ കെ.വി. ജിഷ്ണുവിനെതിരേയാണ് നടപടി. ജിഷ്ണുവിന്റെ പേരിൽ പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസർ ടൗൺ പോലീസിൽ പരാതിയും നൽകി. ജിഷ്ണുവിനെ പരിശീലനത്തിൽനിന്ന് മാറ്റിനിർത്തി. ഒക്ടോബർ 16-ന് നടന്ന പിഎസ്‌സിയുടെ സ്റ്റോർ കീപ്പർ പരീക്ഷ എഴുതാനാണ് ജിഷ്ണുവിന് ഒരുദിവസത്തെ അവധി അനുവദിച്ചത്. അവധി കഴിഞ്ഞ് എത്തിയ ജിഷ്ണുവിനോട് പരീക്ഷാ സെന്ററിലെ ഇൻവിജിലേറ്ററുടെ ഒപ്പും […]









