തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതോടെ മുന്നണിയിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ യുഡിഎഫിലേക്ക് വരണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറെങ്കിൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ‘സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ യുഡിഎഫിലേക്ക് വരണം. യുഡിഎഫ് കൺവീനർ ആയ നാൾ മുതൽ താൻ അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ട്. പഴയകാര്യങ്ങൾ കൂടി ചിന്തിച്ചുകൊണ്ടായിരിക്കണം വരേണ്ടത്. അച്യുതമേനോന് മുഖ്യമന്ത്രിയാകാൻ അവസരം ഒരുക്കിയത് യുഡിഎഫ് സംവിധാനത്തിലൂടെയാണെന്ന് […]
 
  
 
 
  
 







