
പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. നിലവിലെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ബി.ആർ. ഗവായിക്ക് പിൻഗാമിയെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രാലയം കത്തയച്ചു. ജസ്റ്റിസ് ഗവായിയുടെ കാലാവധി നവംബർ 23-ന് അവസാനിക്കും. നിലവിലെ കീഴ്വഴക്കം അനുസരിച്ച്, സീനിയോറിറ്റിയിൽ അടുത്ത സ്ഥാനത്തുള്ള ജസ്റ്റിസിനെയാകും അദ്ദേഹം നിർദ്ദേശിക്കുക.
നിലവിലെ സാഹചര്യത്തിൽ സുപ്രീംകോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്തിനാണ് അടുത്ത ചീഫ് ജസ്റ്റിസാകാൻ കൂടുതൽ സാധ്യത. കേന്ദ്രാനുമതി ലഭിക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്താൽ ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. അദ്ദേഹത്തിന് 2027 ഫെബ്രുവരി 9 വരെയായിരിക്കും ഈ സ്ഥാനത്ത് കാലാവധി ലഭിക്കുക.
The post സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തെരഞ്ഞെടുപ്പ്..! നടപടി തുടങ്ങി കേന്ദ്രം appeared first on Express Kerala.









