ചങ്ങനാശേരി: ശബരിമല സ്വർണക്കവർച്ചക്കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബു പെരുന്നയിൽ നിർമിച്ച വീടിനെ ചുറ്റിപ്പറ്റിയും അന്വേഷണം. രണ്ടു കോടി മുതൽ മുടക്കിൽ നിർമിച്ച വീടിന്റെ സാമ്പത്തികസ്രോതസിനെ സംബന്ധിച്ചും നിർമാണത്തിനാവശ്യമായ തടികൾ എത്തിച്ചതു സംബന്ധിച്ചുമാണ് അന്വേഷണം നടക്കുന്നത്. മുരാരി ക്ഷേത്രാവശ്യങ്ങൾക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് വീടുപണിക്കുള്ള തേക്കുതടികൾ വാങ്ങിയതെന്നു സൂചനയുണ്ട്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗെസ്റ്റ് ഹൗസിലേക്കുമുള്ള പണികൾക്കായി തേക്കുതടികൾ ആദ്യം ആവശ്യപ്പെട്ടത് വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലാണ്.അവിടെ സ്റ്റോക്കില്ലെന്നു പറഞ്ഞതോടെ പരിചയക്കാരന്റെ ഡിപ്പോയിൽനിന്ന് ഏർപ്പാടാക്കാൻ മുരാരി […]









