തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും എന്ത് സമ്മർദ്ദമാണ് കേന്ദ്രത്തിൽ നിന്ന് സർക്കാരിനുമേൽ ഉണ്ടായതെന്ന് പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരമൊരു കാര്യത്തിൽ മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. സർക്കാർ കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തുന്നുവെന്നും സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി പറയുന്നു. വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് സംഘപരിവാറാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പത്താം തീയതി […]









