മലപ്പുറം: മലപ്പുറം താഴെക്കോട് സ്വകാര്യ ബസിൽ വയോധികനെ യുവാവ് ക്രൂരമായി മർദിച്ചു. മാറാമ്പറ്റക്കുന്ന് സ്വദേശിയായ ഹംസയ്ക്ക് (66) ആണ് മർദനമേറ്റത്. ഹംസയുടെ മുഖത്തും കൈയ്ക്കും പരുക്കേറ്റു. മൂക്കിന് പൊട്ടലും തലയ്ക്ക് ക്ഷതവുമേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഹംസ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താഴേക്കോട് നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. ബസിൽവച്ച് യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. അൽപ്പം മാറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ യുവാവ് ഹംസയെ അസഭ്യം പറയുകയും […]









