ഇടുക്കി: അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ വിദഗ്ദ ചികിത്സയ്‌ക്കായി ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചു. സന്ധ്യയുടെ കാലുകൾക്ക് ഗുരുതര പരുക്കുണ്ട്. ഇവരുടെ കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. അതുപോലെ ഇടത്തേ കാലിലേക്ക് രക്തയോട്ടം വളരെ കുറവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. സന്ധ്യയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് അറിയുന്നത്.. അതേസമയം ഇന്നലെ വൈകിട്ടോടെയാണ് അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. വലിയ ശബ്ദം കേട്ടെത്തിയപ്പോൾ തന്നെ മണ്ണ് മുഴുവൻ താഴേക്ക് പതിക്കുകയാരുന്നുവെന്ന് സംഭവം […]









