വാഷിങ്ടൻ: മൂന്നുവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും–യുക്രെയ്നും ധാരണയിലെത്തുന്നതുവരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി യാതൊരു വിധ ഒത്തുതീർപ്പു ചർച്ചക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമയം പാഴാക്കാനില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വ്ലാഡിമിർ പുടിനുമായി നല്ല ബന്ധമാണുള്ളത്. എന്നാൽ ഇത്രയധികം ചർച്ചകൾ നടത്തിയിട്ടും ഒത്തുതീർപ്പ് നടക്കാത്തത് നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. അതേസമയം 2022 ഫെബ്രുവരിയിലാണ് റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. ഓഗസ്റ്റ് 15നാണ് ട്രംപും പുട്ടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ അതും തീരുമാനമാകാതെ […]









