ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നിശീതമായി വിമർശിച്ച് മുൻ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച കമലാ ഹാരിസ് ട്രംപ് ഒരു ഫാസിസ്റ്റിനെപ്പോലെ പെരുമാറുമെന്നും ഒരു സ്വേച്ഛാധിപത്യ സർക്കാരായിരിക്കും ഉണ്ടാകുകയെന്നും താൻ പ്രചാരണ വേളയിൽ നടത്തിയ പ്രവചനങ്ങൾ ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇപ്പോൾ നീതിന്യായ വകുപ്പിനെ ആയുധമാക്കുമെന്ന് ട്രംപ് പറയുകയും അത് കൃത്യമായി ചെയ്യുകയും ചെയ്യുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യം നടത്തുന്നവർക്കെതിരെ ഫെഡറൽ ഏജൻസികളെ അദ്ദേഹം […]









