ബെംഗളൂരു: കർണാടക ഭൂമി കുംഭകോണത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാൽ നമ്പ്യാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പരാതിക്കാരനായ ഡൽഹി ഹൈക്കോടതി അഭിഭാഷകൻ കെ എൻ ജഗദേഷ് കുമാർ. ബിസിനസിനും ഫാക്ടറികൾക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്‌മെന്റ് ബോർഡ്)യിൽ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖറും കുടുംബവും തട്ടിയെടുത്തെന്നാണ് പരാതി. ഇതിനു ഒത്താശ ചെയ്തത് ബിജെപി മന്ത്രിയാണെന്നുമാണ് അഭിഭാഷകന്റെ ആരോപണം. 1994ൽരാജീവ് ചന്ദ്രശേഖരിന്റെ […]









