ആലപ്പുഴ: പിഎംശ്രീ ധാരണാപത്രം ഒപ്പിട്ടതില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാളി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടില്ല. ആലപ്പുഴയിലെ ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയിലും സിപിഐ നിലപാടില്‍ ഉറച്ചുനിന്നു. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടായിട്ടില്ലെന്ന് ബിനോയ് വിശ്വം കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അതിനാല്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും ബാക്കി കിടക്കുന്നു. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങള്‍ ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന് പിന്നീട് അറിയിക്കാം […]









