കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ വിധിക്കും. കേസിലെ ആദ്യ 6 പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ,വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിക്കുന്നത്. ഇതിനായി ജഡ്ജി ഹണി എം.വർഗീസ് കോടതിയിലെത്തി. മറ്റു കേസുകൾ പരിഗണിക്കുന്നു. എന്നാൽ ശിക്ഷാവിധി 12 മണിക്കു ശേഷം മാത്രമാണുണ്ടാവുക, അതേസമയം, വിചാരണയിൽ സുനിയെ കുടുക്കിയത് മെമ്മറി […]









