കാസർകോട്: വെള്ളരിക്കുണ്ടിൽ എസ്ഐആർ ഫോം വിതരണം ചെയ്യാൻ പോകുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു. അങ്കണവാടി അധ്യാപികയായ ബളാൽ മൈക്കയം ഇടയക്കാട്ട് ശ്രീജ (42) ആണു ഫോം വിതരണം ചെയ്യാൻ പോകുന്നതിനിടെ കുഴഞ്ഞുവീണത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ശ്രീജയെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജോലി ഭാരവും സമ്മർദവുമാണ് കുഴഞ്ഞുവീണാൻ […]









