
മലപ്പുറം: ജന്മഭൂമി മലപ്പുറത്ത് മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. 29ന് രാവിലെ 6 മണിക്ക് കോട്ടക്കല്‍ പുത്തൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച് ചങ്കുവെട്ടി വഴി റോഡില്‍ കയറി ഖുര്‍ബാനി റോഡ് വഴി പുത്തൂര്‍ ജങ്ഷനില്‍ സമാപിക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും സമ്മാനമായി ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ഒപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.
മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ജ്വല്ലറി മാനുഫാക്ച്ചറിങ് കമ്പനിയായ എജെസി ജുവല്‍ മനുഫാക്‌ചേഴ്‌സുമായി ചേര്‍ന്നാണ് ജന്മഭൂമി മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: 7356600909, 8113827107, 9847789991.








