നിലമ്പൂർ: തൃണമൂൽ കോൺഗ്രസ് ചുങ്കത്തറ പഞ്ചായത്ത് കൺവീനർ പി.ബി. സുഭാഷ് രാജിവച്ച് സിപിഎമ്മിലേക്ക് ചേക്കേറുന്നു. പി.വി. അൻവറിന് സ്വാർത്ഥ താത്‌പര്യം മാത്രമാണെന്നും അദ്ദേഹം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും പി.വി. അൻവറുമായും തൃണമൂൽ കോൺസുമായുമുള്ള എല്ലാ ബന്ധക്കളും അവസാനിപ്പിച്ചതായും സുഭാഷ് പറഞ്ഞു. പിവി അൻവറിനെതിരെ ആരോപണമുന്നയിച്ച സുഭാഷ് താൻ ഉൾപ്പെടെയുള്ളവർ അൻവറിന്റെ നിലപാടിൽ ശരിയുണ്ടെന്ന് ചിന്തിച്ച് അദ്ദേഹത്തിനൊപ്പം കൂടിയവരാണ്. എന്നാൽ പി.വി. അൻവർ ഇടതുപക്ഷം വിടുമ്പോൾ ഉന്നയിച്ച കാര്യങ്ങൾ അദ്ദേഹത്തിന് തെളിയിക്കാനാവുന്നില്ലായെന്നും ആരോപിക്കുന്നു. പിണറായിസത്തിനെതിരേ രംഗത്തുവന്ന് പിന്നീട് സതീശനിസവും […]









