തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്ത മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നും കോർപ്പറേഷൻ ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസർക്കു നിർദേശം നൽകി. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയിൽ വൈഷ്ണയ്ക്കു മത്സരിക്കാനുള്ള തടസങ്ങൾ നീങ്ങി. വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 27-ാം വാർഡ്, മുട്ടട പാർട്ട് നമ്പർ 5-ലെ […]









