വാഷിങ്ടൺ: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ തകർന്നെന്ന പ്രചാരണത്തിനു പിന്നിൽ ചൈനയാണെന്ന് യുഎസ് റിപ്പോർട്ട്. യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മിഷൻ യുഎസ് കോൺഗ്രസിനു സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ചൈന ഇന്ത്യയ്ക്കെതിരെ ക്യാംപെയിൻ ആരംഭിച്ചിരുന്നുവെന്ന് പറയുന്നത്. ചൈനയുടെ യുദ്ധവിമാനമായ ജെ–35ന്റെ പ്രചാരണത്തിനായാണ് ഇങ്ങനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘‘ഇന്ത്യ–പാക്ക് സംഘർഷമുണ്ടായതിനു പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന സമൂഹ മാധ്യമങ്ങളിൽ ക്യാംപയിൻ ആരംഭിച്ചു. ജെ–35 വിമാനങ്ങളുടെ പ്രചാരണത്തിനായാണ് ഇത്തരത്തിൽ തെറ്റായ വിവരം […]









