കൊച്ചി: കേരളത്തിൽ അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ രാജ്യാന്തര റാക്കറ്റിന്റെ പണമിടപാടുകൾ നടന്നത് കൊച്ചിയിലെ മെഡിക്കൽ ട്രീറ്റ്മെന്റ്–ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബ് വഴിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ കണ്ടെത്തൽ. അവയവ കച്ചവട കേസിൽ അറസ്റ്റിലായ പ്രധാന പ്രതി പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് എൻഐഎ കേരളത്തിൽ നടക്കുന്ന മനുഷ്യ- അവയവ കടത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയത്. മനുഷ്യക്കടത്തിനു പിന്നിൽ കൂടുതൽ മലയാളികളാണെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്. മധു […]









