തൃശൂർ: തൃശൂർ കോർപറേഷൻ കുട്ടൻകുളങ്ങരയിൽ ബിജെപി സ്ഥാനാർത്ഥിയെ മാറ്റിയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഡോ. വി ആതിരയെയാണ് ബിജെപി സ്ഥാനാർഥിയായി ഇവിടെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികയെ ഇവിടെ മത്സരിപ്പിക്കുക. പൂങ്കുന്നം കൗൺസിലറായിരുന്ന ഡോ. വി. ആതിരയെയാണ് വാർഡിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ആതിരയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ച് ഹാരാർപ്പണം നടത്തി മത്സരിക്കാൻ […]









