ഫറോക്ക്: എൽഡിഎഫിൽനിന്ന് കൂടുവിട്ട് യുഡിഎഫിലെത്തിയ പതിന്നാലാം ഡിവിഷൻ കൗൺസിലർ ഷനുബിയ നിയാസ് ഫറോക്ക് നഗരസഭയിൽ വിമതയായി തെരഞ്ഞെടുപ്പ് അങ്കത്തിന്. കഴിഞ്ഞവർഷമാണ് ഫറോക്ക് നഗരസഭയിലെ ആർജെഡി അംഗം രാജിവെച്ച് ഷനുബിയ മുസ്ലിംലീഗിലെത്തിയത്. ഇതിനിടെ സീറ്റ് വീതംവെക്കലിൽ ഷനുബിയയെ ഒഴിവാക്കിയതോടെ വിമതയായി മത്സരിക്കുകയാണ്. കഴിഞ്ഞ തവണ കുന്നത്തുമൊട്ട വാർഡിൽ നിന്നായിരുന്നു ഷനുബിയ കൗൺസിലറായത്. ഇത്തവണ വാഴപ്പൊറ്റത്തറ വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ഇവിടെ മുസ്ലീം ലീഗിന്റെ ദിവ്യ ഗീരീഷാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി. കെ.മുബീന മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുണ്ട്. അതേസമയം […]









