തിരുവനന്തപുരം∙ ലൈംഗികപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ ആരംഭിച്ചു. രാഹുലും പരാതിക്കാരിയും സമാന ആവശ്യം കോടതിയിൽ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേൾക്കുന്നത്. അതേസമയം രാഹുലിന് ഏറെ നിർണായകമാണ് കേസ്. കോടതിയിൽനിന്ന് നടപടിയുണ്ടാൽ ആ ക്ഷണം പാർട്ടിയിൽനിന്ന് പുറത്താക്കും, കൂടാതെ എംഎൽഎ സ്ഥാനം നഷ്ടമാകും.ഇതിനിടെ യുവതി പരാതി നൽകി ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. രാഹുൽ ബെംഗളൂരുവിൽ ഒളിവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതി നൽകിയിരിക്കുന്നത് […]









