തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പുതിയ ബലാത്സംഗ പരാതി നിഷേധിച്ച് അടൂർ നഗരസഭാ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ഫെന്നി നൈനാൻ. ഇപ്പോൾ പുറത്തുവന്ന ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. പരാതി നൽകിയിരിക്കുന്നത് ആണാണോ പെണ്ണാണോ എന്നുപോലും തനിക്ക് അറിയില്ല, തെളിവുണ്ടെങ്കിൽ തനിക്കു വോട്ടുചെയ്യേണ്ടെന്ന് അഭ്യർഥിക്കുന്നെന്നും ഫെനി നൈനാൻ മാധ്യമങ്ങളോട് പറഞ്ഞു. ഫെന്നി നൈനാനൊപ്പമാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ കാണാൻ എത്തിയത് എന്നായിരുന്നു കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചു പെൺകുട്ടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. തന്നെ കാറിൽ കൊണ്ടുപോയെന്നും […]









