
കണ്ണൂർ: കണ്ണൂർ കതിരൂരിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. കുടുംബവീടിനടുത്തുള്ള നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിലേക്കാണ് കുട്ടി അബദ്ധത്തിൽ വീണതെന്നാണ് പ്രാഥമിക നിഗമനം.
കളിക്കുന്നതിനിടെ ടാങ്കിന്റെ മൂടിയില്ലാത്ത ഭാഗത്തേക്ക് മാർവാൻ വീഴുകയായിരുന്നുവെന്നാണ് സൂചന. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം appeared first on Express Kerala.






