
ഓരോ സീസണിലും ആകർഷകമായ ഓഫറുകൾ നൽകി ആമസോണും ഫ്ലിപ്കാർട്ടും തമ്മിൽ കടുത്ത മത്സരം നടക്കാറുണ്ട്. ഇത്തവണ ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്ന ‘ബൈ ബൈ’ സെയിലാണ് ഉപഭോക്താക്കളുടെ ശ്രദ്ധാകേന്ദ്രം. ഇന്ത്യയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ഈ ഓഫർ വിൽപന, നത്തിങ് ഫോണുകൾ സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് ഒരു സുവർണ്ണാവസരമാണ്. ഈ സെയിലിലൂടെ സ്മാർട്ട്‌ഫോണുകൾക്കും മറ്റ് സി.എം.എഫ്. ഉൽപ്പന്നങ്ങൾക്കും നത്തിങ് ആകർഷകമായ വിലക്കുറവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നത്തിങ്ങിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലായ നത്തിങ് ഫോൺ 3 ഉൾപ്പെടെയുള്ളവയ്ക്കാണ് ഫ്ലിപ്കാർട്ട് ‘ബൈ ബൈ’ സെയിലിൽ ഓഫറുകൾ ലഭിക്കുക. നത്തിങ് ഫോൺ 3എ സീരീസ്, സി.എം.എഫ്. ഫോൺ 2 പ്രോ, സി.എം.എഫ്. ബഡ്‌സ് 2എ, ബഡ്‌സ് 2, ബഡ്‌സ് 2 പ്ലസ്, സി.എം.എഫ്. വാച്ച് പ്രോ 2 എന്നിവയിലും ഡീലുകൾ ലഭ്യമാകും. നത്തിങ് ഫോൺ 3 (12 ജിബി + 256 ജിബി വേരിയന്റ്) 79,999 രൂപ എന്ന വിലയിൽ നിന്ന് 49,999 രൂപയിലേക്ക് കുറയും. അതുപോലെ, നത്തിങ് ഫോൺ 3എ 21,999 രൂപയ്ക്കും, ഫോൺ 3എ പ്രോ 26,999 രൂപയ്ക്കും, സി.എം.എഫ്. ഫോൺ 2 പ്രോ 17,499 രൂപയ്ക്കും ലഭ്യമാകും. തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഇതിലും അധികമായി വിലക്കിഴിവുകൾ ലഭിക്കും.
‘സി.എം.എഫ്. ബൈ നത്തിങ്’ ഓഡിയോ ഡിവൈസുകൾക്കും ഫ്ലിപ്കാർട്ട് സെയിലിൽ ആകർഷകമായ ഓഫറുകൾ ലഭ്യമാകും. സി.എം.എഫ്. ബഡ്‌സ് 2എ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ 2,199 രൂപയ്ക്ക് പകരം 1,899 രൂപയ്ക്ക് ലഭ്യമാകും. സി.എം.എഫ്. ബഡ്‌സ് 2 ആകട്ടെ 2,699 രൂപ ലോഞ്ച് വിലയ്ക്ക് പകരം 2,399 രൂപയ്ക്ക് ലിസ്റ്റ് ചെയ്യും. കൂടാതെ, സി.എം.എഫ്. ബഡ്‌സ് 2 പ്ലസ് 3,299 രൂപയ്ക്ക് പകരം 2,599 രൂപയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
The post നത്തിങ് ആരാധകർക്ക് സുവർണ്ണാവസരം! ഫ്ലിപ്കാർട്ട് ‘ബൈ-ബൈ’ സെയിൽ ഇന്ന് മുതൽ appeared first on Express Kerala.







