കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണ സംഭവം ദേശീയ പാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കെ സി വേണുഗോപാൽ എംപി. ദേശീയപാത അതോറിറ്റി മറുപടി പറയണം. രൂപകല്പനയിൽ പിഴവുണ്ടായെന്ന് NHAI തന്നെ സമ്മതിച്ചതാണ്. ദേശീയ പാത നിർമാണത്തിന് പിന്നിൽ വൻ അഴിമതിയാണ്. ഇത് മറച്ചുവെക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആക്ഷൻ ടേക്കൻ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം. ഇത്തരത്തിലുള്ള […]









