തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച് സ്ത്രീകളെ അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. വെൺമണി സ്വദേശിയായ അർജുൻ ആണ് അറസ്റ്റിലായത്. ‘സിഎം വിത്ത് മീ’ പരിപാടിയിലേക്ക് വിളിച്ച ശേഷം സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. സംഭവത്തിൽ മ്യൂസിയം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിപാടിയാണ് ‘സിഎം വിത്ത് മീ’. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോഗസ്ഥർ ഫോൺകോളിന് മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി […]






