താൻ എന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഗായിക സയനോര ഫിലിപ്പ്. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിനുതൊട്ടുപിന്നാലെയാണ് സയനോരയുടെ പ്രതികരണം. കേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ‘അവൾക്കൊപ്പം’ എന്ന് എഴുതിയ സ്റ്റോറി പങ്കുവച്ചു കൊണ്ടാണ് അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചത്. അതിജീവിതയ്ക്കു വേണ്ടി എന്നും ശബദ്മുയർത്തിയ ഗായികയാണ് സയനോര ഫിലിപ്പ്. മലയാള ചലച്ചിത്രമേഖലയിൽ വനിതാ ചലച്ചിത്രപ്രവർത്തകർക്കായി ‘വിമൻ ഇൻ സിനിമ കലക്ടീവ്’ എന്ന പേരിൽ സംഘടന രൂപീകരിച്ചപ്പോൾ […]






