2017 ഫെബ്രുവരി 17: മലയാള സിനിമയിലെ പ്രമുഖ നായികാതാരത്തെ കാർ തടഞ്ഞുനിർത്തി ഉപദ്രവിച്ചു. അങ്കമാലിയിലെ അത്താണിക്കു സമീപത്തായിരുന്നു സംഭവം. കാറിൽ അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ആക്രമിക്കുന്നതിന്റെ വിഡിയോയും പകർത്തി. തുടർന്ന്, സംവിധായകൻ ലാലിന്റെ വീട്ടിലെത്തിയ നടി വിവരം പറഞ്ഞു. ലാൽ പി.ടി.തോമസ് എംഎൽഎയെ വിവരമറിയിച്ചു. അദ്ദേഹമാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് ഉടൻ അന്വേഷണം തുടങ്ങുകയും ഡ്രൈവർ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആന്റണിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഫെബ്രുവരി 18: നടിയുടെ വൈദ്യ പരിശോധന നടത്തി. രഹസ്യ […]









