കൊച്ചി ∙ തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ പ്രസംഗത്തിനു ശേഷമെന്നും നടൻ ദിലീപ്. കോടതി വിധിക്കുശേഷം പ്രതികരിക്കുകയായിരുന്നു നടൻ. അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് അങ്ങനെ ചെയ്തത്. കരിയർ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേസിൽ ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായും ദിലീപ് പറഞ്ഞു. ‘‘ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്, ആ ഗൂഢാലോചന അന്വേഷിക്കണം എന്നു മഞ്ജു പറഞ്ഞതു മുതലാണ് എനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. അന്നത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥയും ക്രിമിനൽ പൊലീസും ചേർന്നാണ് […]









