തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബെംഗളൂരുവില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പൊലീസില്‍ പരാതി നല്‍കാതെ കെപിസിസിക്കു പരാതി നല്‍കിയതിലും പരാതി നല്‍കാന്‍ രണ്ടു വര്‍ഷത്തിലധികം സമയം എടുത്തതിലും സംശയം പ്രകടിപ്പിച്ച് കോടതി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നും രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറ വ്യക്തമാക്കി. രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണു പരാതി നല്‍കിയതെന്ന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി വിധിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് മുന്‍പ് തന്നെ തന്നോടു വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നു […]







