കൊച്ചി: മലയാറ്റൂരിൽ 19കാരിയെ സുഹൃത്ത് കല്ലിനിടിച്ച് കൊലപ്പെടുത്തിയത് മുൻകൂട്ടി തീരുമാനിച്ചു ഉറപ്പിച്ചശേഷമെന്നു നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്താലാണു ചിത്രപ്രിയയെ (19) കല്ലിനിടിച്ച് കൊലപ്പെടുത്തിയതെന്ന് അലൻ പോലീസിനോട് പറയുന്നതെങ്കിലും അങ്ങനെയല്ല എന്നാണു ഫോണിലെ വിവരങ്ങളിൽ നിന്ന് പോലീസിനു മനസിലാകുന്നത്. ‘നിന്നെ കൊല്ലും’ എന്ന വിധത്തിൽ അലൻ ചിത്രപ്രിയയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നെന്നും മറ്റു ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ഇതെന്നുമാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ പുറത്തുവരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി എം. […]









