കോട്ടയം: സ്കൂൾ വളപ്പിൽ അധ്യാപികയെ ഭർത്താവ് കത്തി കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിച്ചു. പേരൂർ പൂവത്തുംമൂട് സർക്കാർ എൽപി സ്കൂളിലെ അധ്യാപികയായ ഡോണിയയെയാണ് ഭർത്താവ് കൊച്ചുമോൻ ആക്രമിച്ചത്. മോസ്കോ സ്വദേശിനിയായ ഡോണിയ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം കൊച്ചുമോൻ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നങ്ങളാണ് അക്രമത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. ഏറ്റുമാനൂരിലെ ഹോസ്റ്റലിലാണ് ഡോണിയ താമസിക്കുന്നത്. 2 വയസുള്ള മകനുണ്ട്. ഭർത്താവിനൊപ്പമാണ് മകൻ താമസിക്കുന്നത്.









