തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 75.85% പോളിംഗ് ആണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. എല്ലാ ജില്ലകളിലും പോളിംഗ് ശതമാനം 70 കടന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് 73.56% ആയി. 1,53,37,176 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളില്‍ […]









