കെഎംസിസി ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം ശുകൂർ തയ്യിൽ അനുസ്മരണം
കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
മനാമ : കെഎംസിസി ബഹ്റൈൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാവും കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്റർ സെക്രെട്ടറിയും ജീവ കാരുണ്ണ്യ പ്രവർത്തകനുമായ ഷുക്കൂർ തയ്യിൽ അനുസ്മരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു . കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്‌തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് കുഞ്ഞാലി അധ്യക്ഷത വഹിച്ചു . കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് അനുസ്മരണ പ്രഭാഷണവും പ്രവർത്തന പദ്ധതികൾ വിശദീകരണവും നടത്തി. സീനിയർ നേതാവ് കരീം മാസ്റ്റർ സംസാരിച്ചു.
സാമൂഹിക രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും ഷുക്കൂർ തയ്യിൽ നൽകിയ സംഭാവനകൾ നേതാക്കൾ അനുസ്മരിച്ചു
സമൂഹത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനത്തെയും മുസ്ലിം ലീഗ് പ്രസ്ഥാനത്തോടുള്ള അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധതയും നേതാക്കൾ അനുസ്മരിച്ചു .ഈത്തപ്പഴം ചലഞ്ച് മണ്ഡലം തല
ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ശസുദ്ദീൻ വെള്ളികുളങ്ങരയും അൽ അമാന സുരക്ഷ സ്കീം ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖു നിർവ്വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി റസാഖ് കായണ്ണ സ്വാഗതവവും ഓർഗനൈസിങ് സെക്രട്ടറി റാഷിദ് പൂനത്ത് നന്ദിയും പറഞ്ഞു
മണ്ഡലം ഭാരവാഹികളായ റാഷിദ് വി പി ,റാഷിദ് പി വി , ബക്കർ നടുവണ്ണൂർ ,ഷൌക്കത്തലി അത്തോളി ,താജ്ജുദ്ദീൻ പൂനത്ത്, ഫൈസൽ കൂനഞ്ചേരി ,റംഷാദ് കൂരാചൂണ്ട് എന്നിവർ നേതൃത്വം നൽകി









