കൽപ്പറ്റ: മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്. സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണമെന്ന് കെ മുരളീധരൻ. നിയമസഭ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള രണ്ട് ദിവസത്തെ കെപിസിസി ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. മുതിർന്ന നേതാക്കളിൽ പലരും ക്യാമ്പിൽ സംസാരിച്ചു. അതേസമയം 2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി പറഞ്ഞു. ആർക്കെങ്കിലും ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിൽ […]









