Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

കൊഴുപ്പ് കുറയ്ക്കും, ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കും, വിഷവസ്തുക്കള്‍ പുറന്തള്ളും ; റമദാന്‍ നോമ്പിലൂടെ ശരീര ശുദ്ധീകരണം ഇങ്ങനെ

by KP Sabin
February 23, 2026
in LIFE STYLE
കൊഴുപ്പ്-കുറയ്ക്കും,-ദഹനവ്യവസ്ഥയെ-പരിപോഷിപ്പിക്കും,-വിഷവസ്തുക്കള്‍-പുറന്തള്ളും-;-റമദാന്‍-നോമ്പിലൂടെ-ശരീര-ശുദ്ധീകരണം-ഇങ്ങനെ

കൊഴുപ്പ് കുറയ്ക്കും, ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കും, വിഷവസ്തുക്കള്‍ പുറന്തള്ളും ; റമദാന്‍ നോമ്പിലൂടെ ശരീര ശുദ്ധീകരണം ഇങ്ങനെ

benefits of ramadan fasting explained-check out how it helps metabolism and contributes to detoxification

റമദാന്‍ വ്രതം ശരീരഭാരം കുറയ്ക്കാനും, കൊഴുപ്പിന്റെ അളവ് താഴ്ത്താനും, ദഹന വ്യവസ്ഥയ്ക്ക് വിശ്രമം നല്‍കാനും ഉപകരിക്കുന്നതാണ്. ഉപവാസം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഇത്‌ ശരീര ശുദ്ധീകരണത്തിന് പ്രയോജനപ്രദമാണെന്നും ആധുനിക ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഈന്തപ്പഴം കഴിക്കുന്നതിന്റെ പ്രാധാന്യം

ഈന്തപ്പഴം കഴിച്ചാണ് റമദാനില്‍ നോമ്പ് തുറക്കാറ്. ഇതിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുണ്ട്. ഈന്തപ്പഴത്തില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഊര്‍ജം നല്‍കുന്നതിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ്.

ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് റമദാനില്‍ ദഹനത്തെ സഹായിക്കുകയും ആ പ്രക്രിയയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇതില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, മെഗ്‌നീഷ്യം, വിറ്റാമിന്‍ ബി എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഏറെ ആരോഗ്യകരമായ പഴമായി കണക്കാക്കപ്പെടുന്നു.

മസ്തിഷ്‌കാരോഗ്യവും മെച്ചപ്പെടുത്തുന്നു

ഉപവാസം മസ്തിഷ്‌കം ഉത്പാദിപ്പിക്കുന്ന ന്യൂറോട്രോഫിക് ഘടകത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തി, പഠനം, ഉയര്‍ന്ന ചിന്താശേഷി എന്നിവയെ നിയന്ത്രിക്കുന്ന ഭാഗങ്ങളായ ഹിപ്പോകാമ്പസ്, കോര്‍ട്ടെക്‌സ്, ബേസല്‍ ഫോര്‍ബ്രെയിന്‍ എന്നിവിടങ്ങളിലെ ന്യൂറോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

കൂടുതല്‍ മസ്തിഷ്‌ക കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ ഇത് സഹായകരവുമാണ്. അതേസമയം, ന്യൂറോട്രോഫിക് ഘടകത്തിന്റെ അളവ് കുറയുന്നത് അല്‍ഷിമേഴ്‌സ്, ഓര്‍മ്മക്കുറവ്, പഠന പരിമിതികള്‍ എന്നിവയ്ക്ക് കാരണമാകും.

അതുപോലെ, അഡ്രിനാല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവില്‍ വരുന്ന കുറവ് റമദാനില്‍ ടെന്‍ഷന്‍ കുറയ്ക്കാനും സഹായിക്കുന്നു.

മോശം ശീലങ്ങള്‍ ഒഴിവാക്കാന്‍ അവസരം

മോശം ശീലങ്ങള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ റമദാന്‍ ഏറ്റവും നല്ല സമയമാണ്. പുകവലിയും മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. ഇവയുടെ അഭാവവുമായി നിങ്ങളുടെ ശരീരം പൊരുത്തപ്പെടുകയും ആ ശീലം എന്നെന്നേക്കുമായി ഇല്ലാതാവുകയും ചെയ്യും.

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാം

വ്രതാനുഷ്ഠാനത്തിന് ശേഷം, ടോട്ടല്‍ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയുന്നതായും, എച്ച്ഡിഎല്‍-സി യുടെ അളവ് കൂടുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ചീത്ത കൊഴുപ്പ് നീക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗം, ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കൂടാതെ ശരീരഭാരം കൂടാനുള്ള സാധ്യത കുറയ്ക്കുകയും പ്രമേഹം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു. ഇവ രണ്ടും ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളാണ്.

വിശപ്പിനെ മാനേജ് ചെയ്യാം

പെട്ടെന്ന് ഡയറ്റുകള്‍ പിന്തുടരുന്നതിലെ പ്രധാന പ്രശ്‌നം ശരീര ഭാരം വേഗത്തില്‍ കുറയുകയും പിന്നീട് കൂടുകയും ചെയ്യുന്നു എന്നതാണ്. റമദാനില്‍ അങ്ങനെയല്ല സംഭവിക്കുന്നത്. വ്രതാനുഷ്ഠാന സമയത്ത് ഭക്ഷണത്തിന്റെ ഉപഭോഗം കുറയുന്നത് കാരണം വയറ് ക്രമേണ ചുരുങ്ങുകയും വിശപ്പ് കുറയുകയും ചെയ്യുന്നു.

ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ റമദാന്‍ ഒരു നല്ല തുടക്കമാണ്. റമദാന് ശേഷം നിങ്ങള്‍ക്ക് വിശപ്പ് കുറവായിരിക്കും. അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറവായിരിക്കും. വ്രതാനുഷ്ഠാനം ശരീരത്തില്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളുടെ അളവ് കുറയ്ക്കും.

ശരീരത്തെ ശുദ്ധീകരിക്കുന്നു

ശരീരം ഊര്‍ജം ഉത്പാദിപ്പിക്കാന്‍, നേരത്തേ സംഭരിക്കപ്പെട്ട കൊഴുപ്പ് ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍, അതില്‍ ഉള്ളടങ്ങിയ വിഷാംശങ്ങളെയും ഇല്ലാതാക്കുന്നു.

ശരീരത്തില്‍ വിഷാംശം ഉണ്ടാക്കുന്ന വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുകയും, ഉള്ളവയെ പുറന്തള്ളുകയും, ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഈ രീതിയിലുള്ള ശുദ്ധീകരണം (Detoxification).

കൊഴുപ്പ്, ഫ്രീ റാഡിക്കലുകള്‍, നിക്കോട്ടിന്‍, മരുന്നുകളുടെ ഘടകങ്ങള്‍, വായു മലിനീകരണത്തെ തുടര്‍ന്ന് ശരീരത്തിലെത്തുന്ന രാസവസ്തുക്കള്‍ തുടങ്ങിയ രൂപത്തിലെല്ലാം വിഷവസ്തുക്കളുണ്ടാകാം.

Also Read: ഏതെല്ലാം ഭക്ഷണങ്ങള്‍, എത്ര അളവില്‍, പിന്നെ രോഗികള്‍ ചെയ്യേണ്ടതും ; റമദാന്‍ നോമ്പുകാലത്ത് ശ്രദ്ധിക്കേണ്ടത്

അത്തരത്തില്‍ വ്രതാനുഷ്ഠാനം ശരീരത്തിലെ മാലിന്യം പുറന്തള്ളാനുള്ള പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും, വന്‍കുടല്‍, വൃക്ക, മൂത്രാശയം, ശ്വാസകോശം, ശ്വാസനാളം, സൈനസ്, ചര്‍മ്മം എന്നിവിടങ്ങളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

ദഹന വ്യവസ്ഥയ്ക്ക് മതിയായ വിശ്രമം

പകല്‍ സമയങ്ങളില്‍ ഭക്ഷണം കഴിക്കാത്തതുകൊണ്ട് ദഹന വ്യവസ്ഥയ്ക്ക് മതിയായ വിശ്രമം ലഭിക്കുന്നു. ഭക്ഷണം ദഹിപ്പിക്കുക എന്നത് ഊര്‍ജം ആവശ്യമുള്ള പ്രവൃത്തിയാണ്. റമദാനിലെ വ്രതാനുഷ്ഠാനം അവയവങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നു.

കുടല്‍, ആമാശയം, കരള്‍, പിത്തസഞ്ചി, പാന്‍ക്രിയാസ്, വൃക്ക എന്നിവയ്‌ക്കെല്ലാം ഇത് നല്ലതാണ്. അവയവങ്ങള്‍ സ്വയം സുഖപ്പെടുത്തുകയും ഉണര്‍വ്വ് വീണ്ടെടുക്കുകയും ചെയ്യുന്നു. രക്തത്തെ ഉള്‍പ്പടെ ശുദ്ധീകരിക്കുന്നു.

ShareSendTweet

Related Posts

ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-10-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 10, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-9-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 9 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 9, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-8-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 8, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-7-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 7 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 7, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-6-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 6 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 6, 2026
സുനൈന-റോഷൻ-വെളിപ്പടുത്തിയ-രോഗാവസ്ഥ:-എന്താണ്-ഗ്രേഡ്-3-ഫാറ്റി-ലിവർ?-കാരണം,-ലക്ഷണങ്ങൾ,-എന്തുകൊണ്ട്-അപകടകരമാണ്?
LIFE STYLE

സുനൈന റോഷൻ വെളിപ്പടുത്തിയ രോഗാവസ്ഥ: എന്താണ് ഗ്രേഡ് 3 ഫാറ്റി ലിവർ? കാരണം, ലക്ഷണങ്ങൾ, എന്തുകൊണ്ട് അപകടകരമാണ്?

April 5, 2026
Next Post
സർക്കാർ-ജീവനക്കാർ-സ്പാർക്കിൽ-നല്കിയ-വിവരങ്ങളിൽ-നിന്നും-അനുമതിയില്ലാതെ-ഫോൺ-നമ്പറുകളെടുത്ത്-തിരഞ്ഞെടുപ്പ്-പ്രചരണം;-മുഖ്യമന്ത്രിയുടെ-ഓഫീസിനെതിരെ-ഹൈക്കോടതിയിൽ-ഹർജി

സർക്കാർ ജീവനക്കാർ സ്പാർക്കിൽ നല്കിയ വിവരങ്ങളിൽ നിന്നും അനുമതിയില്ലാതെ ഫോൺ നമ്പറുകളെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി

കണ്ഠരര്-രാജീവരരെ-സർക്കാർ-വേട്ടയാടി!!-സിപിഎം-പ്രതിക്കൂട്ടിലായ-സമയത്താണ്-തന്ത്രിയെ-അറസ്റ്റ്-ചെയ്തത്,-തെളിവിൻ്റെ-ഒരു-അംശം-പോലുമില്ലാതെ-തന്ത്രിയെ-അറസ്റ്റ്-ചെയ്തത്-എന്തിനെന്ന്-സർക്കാർ-പറയണം-വിഡി-സതീശൻ

കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടി!! സിപിഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്, തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ പറയണം- വിഡി സതീശൻ

‘കുമ്പിടിക്ക്-ഇത്തവണ-വോട്ട്-ഗുരുവായൂരിലാ’…-കോർപ്പറേഷൻ-തെരഞ്ഞെടുപ്പിൽ-തിരുവനന്തപുരത്ത്-വോട്ട്,-ഒരുവർഷം-മുമ്പ്-ലോക്സഭ-തെരഞ്ഞെടുപ്പിൽ-തൃശ്ശൂരിൽ,-കുടുംബസമേതമല്ല-വരുന്നത്-സുരേഷ്-​ഗോപിയെ-പരിഹസിച്ച്-അനിൽ-അക്കര

‘കുമ്പിടിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിലാ’… കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട്, ഒരുവർഷം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ, കുടുംബസമേതമല്ല വരുന്നത്- സുരേഷ് ​ഗോപിയെ പരിഹസിച്ച് അനിൽ അക്കര

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍
  • ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം
  • ഗൾഫിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം
  • ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം
  •  ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി, ബസ് വീണത് അടിയിൽ കിടന്നു പണിയെടുക്കുകയായിരുന്ന യുവാവിന്റെ നെഞ്ചിന്റെ ഭാ​ഗത്തേക്ക്, യുവാവിന് ദാരുണാന്ത്യം, പുറത്തെടുത്തത് ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തി!! മറ്റൊരു ജീവനക്കാരന്റെ കാലിനും പരുക്ക്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.