ഇടുക്കി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടിയെന്ന വാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു. ഒരു സാധാരണ പൗരന് വേണ്ട സംരക്ഷണം പോലും തന്ത്രിക്ക് കിട്ടിയില്ല, സിപിഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു. അതുപോലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തുന്നതിനെയും സതീശൻ വിമർശിച്ചു. ഇത് ഡാറ്റ മോഷണമാണ്. […]









