കൊച്ചി: ആഗോളതലത്തിൽ യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിനായി നൽകി വരുന്ന പ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിൻബറോ ഗോൾഡ് മെഡലിന് കൊച്ചി ജി.പി.എസ് (GPS) ഇന്റർനാഷണൽ സ്‌കൂളിലെ എ ലെവൽ വിദ്യാർത്ഥിനി റെനെ റിച്ചി അർഹയായി. ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം സ്കൂൾ സ്വന്തമാക്കുന്നത്. കായികക്ഷമത, സേവനസന്നദ്ധത, സാഹസികത, പുതിയ നൈപുണ്യങ്ങൾ ആർജ്ജിക്കൽ എന്നീ നാലു മേഖലകളിലെ മികവ് പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകുന്നത്. 18 മാസത്തോളം നീണ്ടുനിന്ന കഠിനമായ പരിശീലനങ്ങളും കടമ്പകളും പിന്നിട്ടാണ് റെനെ ഈ നേട്ടം കൈവരിച്ചത്. […]









