ടെഹ്‌റാൻ: വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകൾ. ഹോർമൂസിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രതികരണം. അതേസമയം വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്ലാമാബാദിലേക്കുള്ള യാത്രയിലാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ചർച്ചകൾ നടക്കില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നുണ്ട്. ചർച്ചയിൽ പങ്കെടുക്കില്ലെന്ന ഔദ്യോഗിക പ്രതികരണം ഇറാൻ നൽകിയിട്ടില്ലെങ്കിലും ഹോർമൂസിലെ ഇടപെടലിൽ ഇറാന് അതൃപ്തിയുണ്ട്. തിരിച്ചടിക്കുമെന്ന് […]







