
ഭുവനേശ്വര്‍: ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സില്‍ സ്വര്‍ണം നേടിയ തമിഴ്നാടിന്റെ ആര്‍. റീഗന്‍. 5.30 മീറ്റര്‍ ഉയരം മറികടന്ന താരം കോമണ്‍ വെല്‍ത്ത് ഗെയിംസ് യോഗ്യതയും സ്വന്തമാക്കി.
4.95 മീറ്റര്‍ മറികടന്നുകൊണ്ടാണ് റീഗന്‍ തുടക്കമിട്ടത്. പിന്നീട് 5.10 മീറ്റര്‍ മറികടന്നു. തുടര്‍ന്നുള്ള അവസരങ്ങളില്‍ 5.20, 5.30 മീറ്ററുകള്‍ ഉയര്‍ന്നു ചാടി. പുതിയ ദേശീയ റിക്കാര്‍ഡ് പ്രകടനത്തിനായി 5.41 മീറ്ററിലേക്ക് വോള്‍ട്ട് ഉയര്‍ത്തിവച്ച് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കോമണ്‍ വെല്‍ത്ത് ഗെയിംസ് യോഗ്യതയിലൂടെ താരത്തിന്റെ ആദ്യ അന്താരാഷ്‌ട്ര മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഭാരതത്തെ പ്രതിനിധാനം ചെയ്ത് ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതിനെ വലിയ അവസരമായി കാണുന്നുവെന്ന് താരം മത്സര ശേഷം പറഞ്ഞു. ഏഷ്യന്‍ ഗെയിംസ് യോഗ്യതയായ 5.45 മീറ്റര്‍ മറികടക്കുകയാണ് എന്റെ അടുത്ത ലക്ഷ്യമെന്നും റീഗന്‍ കൂട്ടിചേര്‍ത്തു.







